ജിദ്ദ: കെ.പി.സി.സി.യുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ജിദ്ദ ചാപ്റ്റര്‍ പ്രവർത്തനം ആരംഭിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.ആര്.എം ഷഫീര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.
സാംസ്കാരികവും രാഷ്ട്രീയവുമായ അവബോധം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍, നെഹ്റൂവിയന്‍ ആശയങ്ങള്‍ എന്നിവ വരുംതലമുറയ്ക്ക് പകര്ന്നുനല്കുന്നതില് ഈ സ്ഥാപനം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി റീജ്യണല്‍ പ്രസിഡന്റ് ഹക്കീം പാറക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ സിമി അബ്ദുല്‍ ഖാദര്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അസ്ഹാബ് വര്‍ക്കല, റീജ്യണല്‍ ട്രഷറര്‍ ഷെരീഫ് അറക്കല്‍, ബുറൈദ പ്രസിഡന്റ് അബ്ദുറഹ്മാന്,പ്രശസ്ത എഴുത്തുകാരി സൗദ കാന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.റീജ്യണല്‍ ഭാരവാഹികള്‍ നാഷണല്‍ ഭാരവാഹികള്‍ ജില്ലാ പ്രസിഡന്റ് മാര്‍ ഭാരവാഹികള്‍ ഹെല്പ് ഡെസ്ക് നേതാക്കള്‍ വനിതാ നേതാക്കള്‍ പ്രിയദര്‍ശിനി കല കായിക നേതാക്കള്‍ ബാലവേദിയുടെ കുട്ടികള്‍.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് കോഓര്‍ഡിനേറ്റര്‍ സുജു തേവരുപറമ്പില്‍ സ്വാഗതവും നജീബ് വെഞ്ഞാറമ്മൂട് നന്ദിയും പറഞ്ഞു.
![]()
