ദില്ലി: ഇന്ത്യ – യു എസ് വ്യാപാര കരാറിനെച്ചൊല്ലി ഇന്ന് ലോക്സഭയിലുണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എം പി മാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് , മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി, സു വെങ്കിടേശൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. നാളെ 11 മണിക്ക് സസ്പെൻഡ് ചെയ്യപ്പെട്ട 8 എം പിമാരും പാർലമെൻ്റിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
![]()
