റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രി അധികൃതരുമായി സഹകരിച്ച് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (TMWA) റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നീണ്ടുനിന്ന ക്യാമ്പിൽ അമ്പതോളം അംഗങ്ങൾ രക്തദാനത്തിനായി പങ്കെടുത്തു.
ടി എം ഡബ്ല്യൂ എ റിയാദ് പ്രസിഡന്റ് അൻവർ സാദത്ത് കാത്താണ്ടി രക്തം നൽകി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ വിംഗ് സാരഥി ഷഫീക്ക് പി.പി.യുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് തലവൻ തൈസിം അബ്ദുൽ ഗഫൂർ, ഫിറോസ് ബക്കർ, സലീം പി.വി., മുസവ്വിർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.

രക്തദാനത്തിന്റെ മഹത്ത്വവും സാമൂഹിക ഉത്തരവാദിത്വവും മുന്നോട്ടുവയ്ക്കുന്ന ഈ പരിപാടിക്ക് അംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.
![]()
