റിയാദ് : റിയാദിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെടെ ഏകദേശം അഞ്ഞൂറോളം പേരുടെ ആവേശകരമായ പങ്കാളിത്തത്തോടെ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തി.

ദേശീയഗാനം ആലപനവും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. ആഘോഷങ്ങൾക്ക് തുടക്കമായി.രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു.
തുടർന്ന് സ്കൂൾ കുട്ടികളും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി. ക്ലാസിക്കൽ, സമകാലിക നൃത്ത പ്രകടനങ്ങളും ദേശസ്നേഹത്തിന്റെ ആവേശം നിറഞ്ഞ ഗാനങ്ങളും ശ്രദ്ധേയമായി .

ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിനായുള്ള പ്രത്യേക സവിശേഷതകൾ പ്രകടനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗാനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഫോട്ടോ ഗാല്ലറി എംബസി അങ്കണത്തിൽ ഒരുക്കിയിരുന്നു .

![]()
