ജിദ്ദ: അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പ്രമുഖ പ്രവാസി സാംസ്കാരിക സംഘടനയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ്റെ (ജെടിഎ) ജനറൽ ബോഡി യോഗം പുതിയ നേതൃത്വത്തെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രസിഡണ്ട് -നൗഷാദ് ജമാൽ പൻമന, ജനറൽ സെക്രട്ടറി റഷീദ് ഓയൂർ,ട്രഷറർരഞ്ജിത്ത് വള്ളികുന്നം, ചെയർമാൻ നസീർ വാവാക്കുഞ്ഞ്,രക്ഷാധികാരിഅലിതേക്കുതോട്,
ജനറൽ കൺവീനർ ദിലീപ് താമരക്കുളം,വൈസ് പ്രസിഡണ്ടുമാരായിഅനിൽ വിദ്യാധരൻ, നൂഹ് ബീമാപള്ളി, മാജാ സാഹിബ് എന്നിവരേയും
കൾച്ചറൽ കൺവീനറായി ശിഹാബ് താമരക്കുളംഅസി. കൺവീനറായി ഷറഫുദ്ദീൻ പത്തനംതിട്ട, സ്പോർട്സ് കൺവീനറായി
മുജീബ് കന്യാകുമാരി ,അസി. കൺവീനറായി ഷാനവാസ് കോന്നി,വെൽഫെയർ കൺവീനറായി മസൂദ് ബാലരാമപുരം, അസി. കൺവീനറായി അയ്യൂബ് പന്തളം, ജോയിൻ്റ് സെക്രട്ടറിമാരായി
നവാസ് ബീമാപള്ളി, ആഷിർ കൊല്ലം, ഷെഫിൻ ഷാ എന്നിവരേയും തെരഞ്ഞെടുത്തു.
കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രവാസിക്ഷേമ, ജീവകാരുണ്യ, കലാസാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും വരും കാലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ജെടിഎയുടെ പുതുനേതൃത്വം അറിയിച്ചു.
![]()
