റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ പൊങ്കൽ, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിന്റർ ഫെസ്റ്റ് എന്നപേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജനുവരി 23 ന് സുലൈ മർവ ഓഡിറ്റോറിയം ഹാളിൽ കാലത്ത് 9 മണിക്ക് തുടങ്ങിയ പരിപാടിയിൽ തമിഴ് ആഘോഷമായ പൊങ്കൽ അതിന്റെ സാംസ്കാരിക പൈതൃകതനിമ നിറഞ്ഞതായിരുന്നു. പൊങ്കൽ സാംസ്കാരിക പരിപാടിക്കും കലാ കായിക മത്സരങ്ങൾക്കും റിയ സെക്രട്ടറി അരുൺ കുമരൻ,ജോയിന്റ് സെക്രട്ടറി പീറ്റർ, കലാ സാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ സന്ദീപ്, അരുൾ, വിവേക്, ജുബിൻ, പൊന്മുരുഗൻ, ഹബീബ്, സിനിൽ, ബിജു എന്നിവർ നേത്രത്വം നൽകി .

സീനിയർ മെമ്പർമാരായ അബ്ദുൾ സലാം, ബിനു ധർമരാജൻ എന്നിവർ സംസാരിച്ചു. അവന്തിക, ചെറയ്യാൽ, പ്രണിത മുത്തുകണ്ണൻ, കെവിൻ എന്നിവർ ഡ്രോയിങ് മത്സര വിജയികളായി. ഉച്ചയ്ക്ക് സമൃദ്ധമായ പൊങ്കൽ സദ്യയും സാംസ്കാരിക വിരുന്നും ഒരുക്കുകയുണ്ടായി. ശേഷം കുട്ടികളുടെയും മെമ്പർ മാരുടെയും കലാപരിപാടികൾ അരങ്ങേറി. മുതിർന്ന മെമ്പർ ബിജു ജോസഫ് ന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഗാനം ആലപിച്ചു. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ സൗദി മാപ്പിളയും സീനിയർ മെമ്പർമാരും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
സെക്രട്ടറി അരുൺ കുമരൻ നന്ദി പറഞ്ഞു.

![]()
