റിയാദ് : സംഘപരിവാർ പ്രത്യയശാസ്ത്ര പിൻബലത്തോടെ മണിപ്പൂരിൽ നടക്കുന്ന ക്രിസ്ത്യൻ ഗോത്ര വർഗ വംശഹത്യയിൽ പ്രതിഷേധിച്ച് പ്രവാസി വെൽഫയർ ബത്ഹ ഗുറാബി ഏരിയകൾ പ്രതിഷേധ സംഗമം നടത്തി.

മണിപ്പൂരിൽ നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയ ഉന്മൂലനമാണ്. മനുഷ്യർക്കിടയിൽ വെറുപ്പ് പ്രചരിപ്പിച്ച് ഭരണത്തുടർച്ചയും, ആധിപത്യവുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരകളാക്കപ്പെട്ട മനുഷ്യർക്കെതിരെ ക്രൂരമായ പീഡനങ്ങളും അക്രമങ്ങളും തുടർച്ചയായ മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും അക്രമം തടയാനോ, നിഷ്പക്ഷമായ അന്വേഷണം നടത്താനോ സാധിക്കാത്ത കേന്ദ്ര ഗവൺമെന്റിന്റെ കലപകാരികളോടുള്ള സൗമനസ്യം നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്.

പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി അംഗം ശിഹാബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. സലീം മാഹി വിഷയാവതരണം നടത്തി.ഫൈസൽ കൊല്ലം, അലി ആറളം ചർച്ചയിൽ പങ്കെടുത്തു. ദാവൂദ് എൻ.എൻ സ്വാഗതവും ഷമീർ തലശ്ശേരി നന്ദിയും പറഞ്ഞു.
![]()
