തിരുവനന്തപുരം :പ്ലസ് വണ്ണിന് മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു
പാലക്കാട് -1, കോഴിക്കോട് -11, മലപ്പുറം -53, വയനാട് -4, കണ്ണൂര്‍ -10, കാസര്‍കോട് -15 എന്നിങ്ങനെയാണ് 97 ബാച്ചുകളുടെ എണ്ണം. ഇതിനോടൊപ്പം നേരത്തെ അനുവദിച്ച 14 ബാച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ അനുവദിച്ച അധിക ബാച്ചുകളുടെ എണ്ണം 111 ആയി.
പ്ലസ് വണ്‍ പ്രവേശനത്തിന് മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 4,64,147 പേര് പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളിൽ നിന്നും പതിനാല് 14 ബാച്ചുകൾ മലപ്പുറം ജില്ലയിലേയ്ക്കും ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഈ പതിനാലിൽ പന്ത്രണ്ട് സയൻസ് ബാച്ചുകളും രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുകളും ഉൾക്കൊള്ളുന്നു
![]()
