തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല. സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം.
സ്കൂള്‍ കുട്ടികളിലും മുതിര്‍ന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വര്‍ദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ശിക്ഷാ നടപടികള്‍ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍, ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകള്‍ വര്‍ദ്ധിക്കുന്നതും ഇടയാക്കും.
![]()
