ദമാം: വയനാട് സ്വദേശി ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി .വയനാട് പൊഴുതന പറക്കാടന്‍ വീട്ടില്‍ ബഷീര്‍ (56) ആണ് മരിച്ചത് .സഫയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. കടയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടംബം ദമാമിലുണ്ട്. ഭാര്യ ഹൈറുംനിസ്സ. മക്കള്‍: അനീഷ, ഹസ്ന, അബ്ഷ. മകളുടെ ഭര്‍ത്താവ് കാസ ഹോട്ടല്‍ പാര്‍ട്ണറായ ഷമീര്‍. നടപടിക്രമങ്ങള്‍ക്ക് ഷാജി വയനാടിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഖബറടക്കം സൗദിയില്‍ നടത്തും.
![]()
