വാലപ്പന് ക്രീയേഷന്സിന്റെ ‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’ എന്നീ സിനിമകള്‍ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025ലെ അവാര്‍ഡുകള്‍ നേടി. ‘നിഴല്‍ വ്യാപാരികള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും റിയാദിലെ പ്രവാസി സംരംഭകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു
‘സ്വാലിഹ്’ സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിഖ് പറവൂരാണ്. ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ അകപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതകഥയാണ് ‘നിഴല്‍ വ്യാപാരികള്‍’ അവതരിപ്പിക്കുന്നത്.
‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’എന്നീ രണ്ട് സിനിമകളും ജനുവരി 31ന് ആരംഭിക്കുന്ന രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

![]()
