റിയാദ്: കാരന്തുർ റിയാദ് കൂട്ടായ്മ പുനഃസംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് എടക്കുനി(പ്രസിഡന്റ്),മുഹമ്മദ് ഇക്ബാൽ എടക്കുനി( ജനറൽ സെക്രട്ടറി)
അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തിൽ (ട്രഷറർ),അബ്ദുൽ കാദർ ചേറ്റൂൽ കബീർ (ബാവ ) മാട്ടുമ്മൽ (വൈസ് പ്രസിഡന്റ്) ,ജാസിർ പൂവി മനസിൽ, ഹാരിസ് പാടളിയിൽ (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ബഷീർ കാരന്തൂർ, നാസർ കാരന്തൂർ , കോയഹസ്സൻ വേളാട്ടുകണ്ടിയിൽ എന്നിവരെ രക്ഷാധികളായും തിരഞ്ഞെടുത്തു.
ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ബഷീർ കാരന്തൂർ, നാസർ കാരന്തൂർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നാസർ കാരന്തൂരിനെ ചടങ്ങിൽ ആദരിച്ചു.

അംഗങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.ബഷീർ കാരന്തൂർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഇഖ്ബാൽ എടക്കുനി സ്വാഗതവും
അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തിൽ നന്ദിയും പറഞ്ഞു.
![]()
