റിയാദ് : ഡോ. സുലൈമാൻ അൽ ഹബീബ് റയ്യാൻ ഹോസ്പിറ്റലിലെ മലയാളി കൂട്ടായ്മ ആയ “ഹബീബ് നെക്സ”യുടെ നേതൃത്വത്തിൽ ക്രിസ്മസ്–പുതുവർഷ ആഘോഷരാവ് സംഘടിപ്പിച്ചു. ഗോരി ഫോർ ഫെസ്റ്റിവൽ ഇസ്തിറായിൽ നടന്ന പരിപാടി വിവിധ കലാ–കായിക അവതരണങ്ങളാൽ വർണ്ണാഭമായി.
ഹബീബ് ഗ്രൂപ്പിലെ ജീവനക്കാരുടെ ചടുല നൃത്തച്ചുവടുകളും ലാസ്യനടനങ്ങളും ആഘോഷവേദിക്ക് ദൃശ്യസൗന്ദര്യം പകർന്നു. തകർപ്പൻ ഗാനങ്ങളുമായി ഗായകസംഘം വേദി നിറഞ്ഞപ്പോൾ റിയാദിലെ തണുപ്പിനിടയിലും ആഘോഷരാവ് ആവേശത്തിന്റെ ചൂടിലായിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ സദസ്സിൽ നിന്നും നിറഞ്ഞ കൈയ്യടി നേടി.
ക്രിസ്മസ്–പുതുവർഷ സന്ദേശങ്ങളോടെ ജീവനക്കാർ പരസ്പരം ആശംസകൾ നേർന്നത് ആഘോഷത്തിന് ആത്മീയ നിറം നൽകി. സാജിത് ഖാൻ അവതാരകനായ പരിപാടിക്ക് ആസിയയും ജിനി ജോർജും നേതൃത്വം നൽകി.
ബാബു പക്കാനി, ഷൈൻ കരുനാഗപ്പള്ളി, ഷബീർ സലിം, പ്രവീൺ നാരായണൻ, സിക്കന്ദർ ഹമീദ്, അനീഷ്, ബിൻസി, പ്രിൻസി, ബോണി, ജെസീന ജസ്റ്റിൻ, ജിത, ആരോമ, വീണ വിജയൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
![]()
