മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ) ബഹ്റൈൻ 2026 – 27 വർഷത്തേക്കുള്ള ദേശിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി റിച്ചി കളത്തുരേത്തിനെയും ജനറൽ സെക്രട്ടറിയായി സലിം അബുതാലിബിനെയും, ദേശീയ ട്രഷററായി ആയി ഷഫീഖ് സൈഫുദ്ദിനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
സ്റ്റെഫി മണ്ണിക്കരോട്ട്, ഷാഫി വയനാട് (വൈസ് പ്രസിഡന്റ്) രഞ്ജിത് മാഹി, ശരത്ത് ശശി കണ്ണൂർ, (ജോയിന്റ് സെക്രട്ടറി) സന്ദീപ് ശശീന്ദ്രൻ (അസി. ട്രഷറർ), രഞ്ജിത്ത് പേരാമ്പ്ര (ചാരിറ്റി വിങ് കൺവീനർ), ജമീൽ കണ്ണൂർ ( മെമ്പർഷിപ്പ് കൺവീനർ), അനൂബ് തങ്കച്ചൻ (ആർട്സ് വിങ് കൺവീനർ), മുഹമ്മദ് ആഷിക്ക് (സ്പോർട്സ് വിങ് കൺവീനർ), അലൻ കെ ഐസക്ക് (ഐ ടി & മീഡിയ വിങ് കൺവീനർ) ഷബീർ മുക്കൻ, സുനിൽ വില്യപ്പള്ളി ( ഇന്റേണൽ ഓഡിറ്റർ).
സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഷിബിൻ തോമസ്, രഞ്ജിത്ത് മാഹി, ബെൻസി ഗനിയുഡ് തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
![]()
