റിപ്പോർട് : സിയാദ് വർക്കല ,റിയാദ്
തൃശൂർ :ചാക്കോച്ചൻ ലൗവേർസ് ആൻഡ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ 2026 കലണ്ടർ പ്രകാശനം ചാക്കോച്ചന്റെ പുതിയ സിനിമയുടെ ലൊക്കേഷനിൽ പ്രകാശനം ചെയ്തു. വൻ വിജയമായ് മാറിയ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബൻ ഷാഹി കബീർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് കിരൺ ദാസാണ്. പനോരമ സ്റ്റുഡിയോസ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നു. ചാക്കോച്ചൻ ലൗവേർസ് ആൻഡ് ഫ്രണ്ട്സ് അസോസിയേഷൻ അംഗങ്ങൾക്കൊപ്പം തൃശൂർ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിലാണ് പ്രകാശനം നിർവഹിച്ചത്.
ചാക്കോച്ചൻ ലൗവേർസ് ആൻഡ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഒഫീഷ്യൽ കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ജോയിന്റ് സെക്രട്ടറി മഞ്ജിമ മോഹൻ, എക്സിക്യൂട്ടീവ് കോ ഓർഡിനേറ്റർ മുഹമ്മദ് ഇർഷാദ്, പി ആർ ഓ സബിൻ ഫിലിപ്പ് എബ്രഹാം എന്നിവർക്കൊപ്പം ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, അരവിന്ദ്, ജിംസൺ എന്നിവരും പങ്കെടുത്തു.

![]()
