ദോഹ: പ്രവാസികളുടെ ക്ഷേമം,കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ,പ്രവാസികളുടെ തൊഴിൽ നിയമങ്ങളും, ആനുകൂല്യങ്ങളും ,
സുരക്ഷിത കുടിയേറ്റം,സൗജന്യ റിക്രൂട്ട്മെന്റ്,സാമ്പത്തിക കാര്യങ്ങൾ,യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങളും,നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങൾ,
പ്രവാസികളുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഡാറ്റ,അന്താരാഷ്ട്ര കുടിയേറ്റ നിയമങ്ങളും ചട്ടങ്ങളും തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവരങ്ങൾ പങ്ക് വെക്കലാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.
ഔദ്യോഗിക രേഖകളും ഔദ്യോഗിക വിശദീകരണങ്ങളും കണ്ടെത്തി പരമാവധി ആധികാരികത ഉറപ്പുവരുത്തിയാണ് പോസ്റ്റുകൾ തയ്യാറാക്കുന്നത്. ഇതിനകം പ്രവാസികളുമായി ബന്ധപ്പെട്ട് നൂറോളം പോസ്റ്റുകൾ ഈ ഗ്രൂപ്പിൽ വന്നിട്ടുണ്ട്.
നിലവിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 7200 ൽ അധികം അംഗങ്ങൾ ഈ ഗ്രൂപ്പ് വഴി പരമാവധി പ്രവാസികൾക്ക് ഗുണപ്രദപരമായ വിവിധ കാര്യങ്ങൾ നിർവഹിക്കാനായി എന്ന ചാരിതാർത്ഥ്യത്തിലാണ് ഇതിൻ്റെ അണിയറ പ്രവർത്തകരായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഷമീർ പി എച്ച്, അബ്ദുള്ള പൊയിൽ എന്നിവർ.പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വിഷയങ്ങൾ കൂടുതൽ വിശകലനം ചെയ്തു പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന രൂപത്തിൽ പോസ്റ്റുകൾ തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു.ജി സി സി രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവാസികൾ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്
![]()
