ജിസാന്‍: ഐദാബി കെ.എം.സി.സി.യുടെ നിർവാഹക സമിതി അംഗമായിരുന്ന അബ്ദുല്‍ റസാഖ് മൂന്നിയൂരിന് യാത്രയയപ്പ് നല്കി. 3 പതിറ്റാണ്ടോളം ഐദാബിയില് പ്രവാസിയായും കെ.എം.സി.സി.യുടെ മുതിർന്ന നേതാവുമായിരുന്ന അദ്ദേഹത്തിന് ഐദാബി കെ.എം.സി.സി മെമന്റോ നല്കി ആദരിച്ചു.
പരിപാടിയില്‍ ഐദാബി കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ ചൊക്ലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ട്രഷറര്‍ ഇസ്മായില്‍ ഇല്ലിക്കല്‍ മെമന്റോ നല്കി. വിശിഷ്ടാതിഥിയായി ദനേഷ് മാമ്പ്ര പങ്കെടുത്തു. സാബിക്ക്, നമീര്‍ ചെമ്പന്‍, കുഞ്ഞു, ബഷീര്‍ എടക്കര തുടങ്ങി മറ്റു പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
![]()
