കായംകുളം: കായംകുളം നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഞ്ച് പ്രധാന കമ്മിറ്റികളിലും യു.ഡി.എഫ് പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ബിജു നസറുള്ള(വികസനകാര്യം),കാവിൽ നിസാം(ആരോഗ്യം),സോളമൻ റൊസാരിയോ(വിദ്യാഭ്യാസം),അനിത മുട്ടാണിക്കൽ (ക്ഷേമകാര്യം),മിനി സാമുവൽ(പൊതുമരാമത്ത്)
എന്നിവർ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം പുതിയ അധ്യക്ഷന്മാരായി ചുമതലയേറ്റു.
![]()
