കൊല്ലം :ഇടയാറന്മുളയില് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകന് സസ്പെന്ഷന് എരുമക്കാട് ഗുരുക്കന്‍കുന്ന് സർക്കാർ എല്‍ പി സ്കൂളിലെ അധ്യാപകന് ബിനോജ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. എ ഇ ഒയുടെ റിപ്പോര്‍ട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണു പരാതി. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി
![]()
