എറണാകുളം : അഞ്ചു മിനിറ്റുനുള്ളിൽ 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതി കായംകുളം സ്വദേശി മുഹമ്മദ് ഇഹ്സാൻ ടാലന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിൽ സ്ഥാനം പിടിച്ചു.500 അക്കങ്ങൾ കുറഞ്ഞ സമയമാണ് കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്.ബി സ്മാർട്ട് അബാക്കസിനു വേണ്ടി റെക്കോർഡ് അറ്റെംപ്തിലാണ് ഈ മിടുക്കൻ പങ്കെടുത്തത്.എറണാകുളം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ടാലന്റ് റെക്കോർഡ് ടീം അംഗമായ രക്ഷിത ജെയിൻ സർട്ടിഫിക്കറ്റ് കൈമാറി.ചടങ്ങിൽ ഹൈബി ഈഡൻ എം പി ,മേയർ അഡ്വ എം അനിൽകുമാർ ,ടി ജെ വിനോദ് എം എൽ എ ,ഗിന്നസ് സത്താർ ആദൂർ എന്നിവർ പങ്കെടുത്തു.പത്തിയൂർ ഗവൺമെന്റ് എച്ഛ് എസ് വിദ്യാർത്ഥിയായ ഇഹ്സാൻ കായംകുളം മുനിസിപ്പൽ ആറാം വാർഡിൽ പിച്ചിനാട്ട് നിസ്സാറിന്റെയും ജിഷ മജീദിന്റെയും മകൻ ആണ്.കായംകുളം ബി സ്മാർട്ട് അബാക്കസിലെ ടീച്ചറായ ആയിഷയാണ് ഇഹ്സാന്റെ പരിശീലക.
![]()
