റിയാദ്: സൗദി അറേബിയയുടെ വിവിധ പ്രവിശ്യകളിൽ ചൂട് ശക്തമായതോടെ ഡ്രൈവർമാർക്ക് സുരക്ഷാ നിർദേശങ്ങളുമായി മന്ത്രാലയം. ചൂട് ശക്തമായതിനാൽ ഉച്ച സമയങ്ങളിലും ദീർഘദൂര യാത്രകൾ ചെയ്യുന്നവരും വാഹനത്തിന്റെ കാര്യക്ഷമത ശ്രദ്ധിക്കണമെന്ന നിർദേശമാണ് ട്രാഫിക് മന്ത്രാലയം നൽകിയ മുന്നറിയിപ്പ്. വാഹനത്തിന്റെ ടയറും വിവിധ ഓയിലുകളുടെ അവസ്ഥയും റേഡിയേറ്ററിൽ ആവശ്യമായ ജലത്തിന്റെ അവളും ഡ്രൈവർമാർ ശ്രദ്ധിക്കണം. വാഹനം അമിതമായി ചൂടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ആവശ്യമായ പരിശോധനകൾക്ക് വാഹനം വിധെയമാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പിൽ പറഞ്ഞു. ദീർഘദൂര യാത്രകൾക്ക് രാത്രി സമയങ്ങൾ തെരെഞ്ഞെടുക്കുന്നതാകും ഉചിതമെന്ന മുന്നറിയിപ്പും നിർദ്ദേശത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്.
![]()
