അബുദാബി: ഏറ്റവും സമയനിഷ്ഠയുള്ള വിമാന കമ്പനികളുടെ പട്ടികയിൽ അബുദാബിയുടെ വിമാന കമ്പനിയായ ഇത്തിഹാദ് ഒന്നാം സ്ഥാനത്തെത്തി. ഇത്തിഹാദിന്റെ 84 ശതമാനം സർവീസുകളും പതിനഞ്ച് മിനിറ് പോലും വൈകിയിട്ടില്ല എന്നതാണ് ഈ സ്ഥാനക്കയറ്റത്തിന് കാരണം. ഏവിയേഷൻ അനലിറ്റിക്സ് ഗ്രൂപ്പിന്റെ പങ്ച്വാലിറ്റി ലീഗ് റേറ്റിങ് ആണ് വിവരം പുറത്തുവിട്ടത്.
മിഡിലീസ്റ്റിലെ അപൂർവം വിമാനകമ്പനികൾക്ക് മാത്രമാണ് 80 ശതമാനം കൃത്യത കൈവരിക്കാനായത്. ഏറ്റവും കുറവ് വിമാനസർവീസ് റദ്ദാക്കിയ വിമാനകമ്പനി എന്നതും ഇത്തിഹാദിനെ ഒന്നാം സ്ഥാനത്തു പരിഗണിക്കാൻ കാരണമായി. ഇത്തിഹാദിന്റെ 83.4 ശതമാനം സർവീസുകളും പതിനഞ്ച് മിനൈറ്റ് പോലും വൈകാതെ ലക്ഷ്യ സ്ഥാനത്തു എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ നേട്ടം ഏറെ ആവേശം നൽകുന്നതായും ഇത് നിലനിർത്തുമെന്നും ഇത്തിഹാദ് സി.ഇ.ഒ മുഹമ്മദ് അൽ ബലൂക്കി വാർത്താകുറിപ്പിൽ പറഞ്ഞു.
![]()
