ജിദ്ദ : കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഹജ്ജ് 2023 ൽ ഹാജി സേവനത്തിനായി സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ നേതൃത്വം നൽകുന്ന ഹജ്ജ് സെൽ നിലവിൽ വന്നു.
സവ പ്രസിഡന്റ് മുഹമ്മദ് രാജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷധികാരി നസീർ വാവാകുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി.
നാഷണൽ കോർഡിനേറ്റർ അബ്ദുൽ സലാം കണ്ടത്തിൽ, നിസാർ കായംകുളം, നിസാർ താഴ്ചയിൽ, ഹാരിസ് വാഴയിൽ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഹജ്ജ് സെൽ കോർഡിനേറ്ററായി ജമാൽ ബുഖാരി പാനൂർ, വോളന്റിയർ ക്യാപ്റ്റൻ ആയി അബ്ദുൽ സലാം നീർക്കുന്നം, വൈസ് ക്യാപ്റ്റൻ ആയി ഷമീർ മുട്ടം എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സ്വാഗതവും, ജമാൽ ബുഖാരി നന്ദിയും പറഞ്ഞു.
![]()
