തിരുവനന്തപുരം :ചാക്കോച്ചൻ ലൗവേഴ്സ് ആൻഡ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന് നവ നേതൃത്വം.
ചാക്കോച്ചൻ ലവേഴ്സ്, ചാക്കോച്ചൻ ഫ്രണ്ട്സ് എന്നി രണ്ട് ആസോസിയേഷനുകൾ കുഞ്ചാക്കോ ബോബന്റെ അനുമതിയോടുകൂടി ഇനിമുതൽ ചാക്കോച്ചൻ ലൗവേഴ്സ് ആൻഡ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ എന്ന പേരിൽ അറിയപ്പെടും.രണ്ട് സംഘടനയിലും ഉള്ള ഭാരവാഹികൾക്ക് വേണ്ട പ്രാതിനിധ്യം നൽകി അന്തർ ദേശീയ തലത്തിലാണ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ കൂട്ടായ്മയും ഭാരവാഹികളും നിലവിൽ വന്നതെന്നു കുഞ്ചാക്കോ ബോബൻ തന്നെയാണ് അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.പുതിയ ഭാരവാഹികളായി
മാർട്ടിൻ(പ്രസിഡന്റ്),സനു (ജനറൽ സെക്രട്ടറി),ഉദീഷ്(വൈസ് പ്രസിഡന്റ്),
അലൻ(ജോ:സെക്രട്ടറി),ജോ (ട്രഷറർ ),
സിയാദ് വർക്കല (കോഡിനേറ്റർ ),
പ്രണവ്(അസി. ട്രഷറർ),സബിൻ
(പി ആർ ഒ),വത്സല,ആൻ,ജെൽസൺ,
ദിലീപ്(എക്സിക്യൂട്ടീവ് കോർഡിനേറ്ററന്മാർ) എന്നിവരെ തിരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കി കൂട്ടായ്മ കൂടുതൽ സജീവമാകുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
