റിയാദ്: റിയാദ് ടാക്കീസ് സംഘടിപ്പിച്ച ക്യാരം ടൂര്‍ണമെന്റില്‍ ഫഹദ് പന്നിയങ്കര, ഫൈസല്‍ വണ്ടൂര്‍ ടീം ജേതാക്കളായി. രണ്ടാം സ്ഥാനം അജിത് കോഴിക്കോട്, ശരീഫ് വയനാട് ടീം നേടി. അമാനുള്ള കോടശ്ശേരി, മുത്തു പാണ്ടിക്കാട് ടീമിനാണ് മൂന്നാം സ്ഥാനം. ടൂര്‍ണമെന്റ് അല്‍ മദീന റീജിയണല്‍ ഡയരക്ടര്‍ സലിം വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ അന്‍വര്‍ യൂനുസ് ആമുഖം പറഞ്ഞു. മത്സരങ്ങളുടെ മാര്‍ഗനിര്‍ദേശം ഉപദേശസമിതി അംഗം ഡൊമിനിക് സാവിയോ വിശദീകരിച്ചു. മത്സരങ്ങള്‍ നൗഷാദ് പള്ളത്ത്, സജീര്‍ സമദ്, സിജു ബഷീര്‍, നിസാര്‍ പല്ലികശ്ശേരില്, ഷമീര്‍ കല്ലിങ്ങല്‍, രതീഷ് നാരായണന്, രാഹുല്‍ പൂക്കോടന്‍, ബാബു കണ്ണോത്, നസീര്‍ അബ്ദുല്‍ കരീം, ബാലഗോപാലന്, സോണി ജോസഫ്, ഹരി കായംകുളം, ഉമറലി അക്ബര്‍ എന്നിവര്‍ നിയന്ത്രിച്ചു.

![]()
