റിയാദ് : 23 വർഷത്തെ പ്രവർത്തന മികവോടെ കൊച്ചി കൂട്ടായ്മയുടെ 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു .ഡിസംബർ 19ന് റിയാദ് ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത് .പ്രസൈഡിംഗ് ഓഫീസർ ആയ ജിനോഷ് അഷറഫ് കൺവീനർമാരായ ഷാജഹാൻ, ഷാജി ഹുസൈൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുൻ പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ആർ ഒ ഹഫീസ് സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.
.
തുടർന്നു നടന്ന പ്രഥമ എക്സിക്യൂറ്റീവ് യോഗം ഐക്യകണ്ഡേനെരഞ്ജിത്ത് അനസ് (പ്രസിഡന്റ് ),ജിനോഷ് അഷറഫ് (ജനറൽ സെക്രട്ടറി ),അഹ്സൻസമദ് ( ട്രെഷറർ),റഫീക് ( വൈസ് പ്രസിഡന്റ് )ഷാജി ഹുസൈൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു .
മുൻ പ്രസിഡന്റ് കെ ബി ഷാജിയാണ് പുതിയ ജീവകാരുണ്യ വിഭാഗം കൺവീനർ.
ഷാജഹാൻ ( ട്രസ്റ്റ് ), നിസാർ നെയ്ചു ( വെൽഫെയർ ),സാജിദ് ( എം സ് എഫ് ),( നിസാർ കൊച്ചിൻ (ആർട്സ് ),നിസാർ ഷംസു (സ്പോർട്സ് ) ഹാഫിസ്മുഹമ്മദ് പിആർ ഒ ),(നിസാം സേട്ട് ( ഇവൻ്റ് കൺട്രോളർ )എന്നിവരാണ് സഹ ഭാരവാഹികൾ .അതോടൊപ്പം കഴിഞ്ഞ വർഷത്തിലെ പ്രവർത്തന വിലയിരുത്തലുകളും റിപ്പോർട്ടുകളും , ആശംസകളും യോഗത്തിൽ നടന്നു .
പ്രവാസ ജീവിതം അവധാനിപ്പിച്ചു നാട്ടില്ലേക്ക് മടങ്ങുന്ന പ്രവർത്തകൻ റബിയുള്ള ക്ക് യാത്രയപ്പ് നൽകി, അദ്ദേഹത്തിനുള്ള മൊമന്റോ മുൻ പ്രസിഡന്റ് കെ ബി ഷാജി നൽകി. ബെസ്റ്റ് കൺവീനർ അവാർഡ് നിസാർ നെയ്ചുവിനും, മികച്ച ബിസിനസ്സ് അവാർഡ് റിയാസ് സാഹിബിനും നൽകി .

23 വാർഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും. സാമൂഹ്യ ക്ഷേമ രംഗത്ത് കൊച്ചി കൂട്ടായ്മയുടെ മുഖ്യ പ്രവർത്തന മേഖലയായ ചാരിറ്റി പ്രവർത്തനങ്ങളിൽ നാട്ടിലും ഇവിടെയുമായി വ്യവസ്ഥാപിതമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
