റിയാദ് : റിയാദ് നോര്‍ത്ത് സാഹിത്യോത്സവ് തീം പോസ്റ്റര്‍ പ്രകാശനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് നിര്‍വഹിച്ചു. നിഹാല്‍ അഹമ്മദ്, നിയാസ് മമ്പ്ര, ഇബ്രാഹിം സുബ്ഹാന്, ഷു ഹൈബ് കോട്ടക്കല്‍, ശിഹാ ബ് പള്ളിക്കല്‍ സംബന്ധിച്ചു. കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 2026 ജനുവരി രണ്ടിനാണ് റിയാദ് നോര്‍ത്ത് സാഹിത്യോത്സവ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രൊജക്റ്റ് കൗണ്‍സില്‍യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രവാസലോകത്തെ ഏറ്റവും മികച്ച സാംസ്കാരിക ഇവന്റായി സാഹിത്യോത്സവ് അടയാളപ്പെടുത്തപ്പെടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
![]()
