റിയാദ് :”ബെല്ലാരി”യെ ഉയർത്തി റിയാദിൽ കെ എം സി സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ വിജയാഘോഷം ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫ് നേടിയ ഉജ്വല വിജയം റിയാദിൽ കെ എം സി സി സെൻട്രൽ കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും സംയുക്തമായി ആഘോഷിച്ചു.
കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ,ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാക്കര,ഭാരവാഹികളായ സത്താർ താമരത്ത്,ഷാഫി മാസ്റ്റർ തൂവൂർ,മുജീബ് ഉപ്പട,റഫീഖ് മഞ്ചേരി,മുഹമ്മദ് കുട്ടി തൃശൂർ എന്നിവർ നേതൃത്വം കൊടുത്തു
ആലപ്പുഴ ജില്ലാ കെ എം സി സി പ്രവർത്തകർ രക്ഷാധികാരി ബഷീർ കൊയ്ക്കലെത്തിന്റെയും ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിന്റെയും നേതൃത്വത്തിൽ ആഘോഷ പരിപാടിയിൽ യു ഡി എഫ് കായംകുളം മുനിസിപ്പാലിറ്റി പത്തു വര്‍ഷത്തിന് ശേഷം തിരിച്ചു പിടിച്ച സന്തോഷത്തിലും ആവേശത്തിലുമായിരുന്നു.നിയുക്ത ചെയ്യർമാനും മുസ്ലിം ലീഗ് കൗണ്‍സിലറുമായ “ശരത് ലാൽ ബെല്ലാരി”യുടെ കളർ ചിത്രം ഉയർത്തി പിടിച്ചായിരുന്നു പ്രവർത്തകരുടെ ആവേശ തിമിർപ്പ്.ജില്ലയിലെ മുഴുവൻ ലീഗ് പ്രതിനിധികളുടെയും ഫോട്ടോ വെച്ച ഫ്ലെക്സ് ആഘോഷ പരിപാടി നടന്ന കെ എം സി സി റിയാദ് സെന്ററൽക് കമ്മിറ്റി ഓഫീസിൽ പ്രദർശിപ്പിച്ചിരുന്നു.
കായംകുളത്തു കോൺഗ്രസിൽ നിന്നും സംവരണ സീറ്റിൽ മത്സരിച്ച സ്ഥാനാർഥി തോറ്റതിനെ തുടർന്നാണ് മുസ്ലിം ലീഗിന് ചെയർമാൻ സ്ഥാനം ലഭിച്ചത് .കൊണ്ഗ്രെസ്സ് പ്രതിനിധി വൈസ് ചെയർമാൻ ആകും.യു ഡി എഫ് ന് 21 സീറ്റും എൽ ഡി എഫ് നു 14 ,എൻ ഡി എ 5 ,വെൽഫയർ പാർട്ടി 1, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് കക്ഷിനില.
ഹാരിസ് താമരാക്കുളം, കബീർ കോട്ടപ്പുറം, സിയാദ് പല്ലന,ഷാഹിർ വീയപുരം
ഹബീബ് പല്ലന, ,റഫീഖ് തകഴി ജലീൽ ആലപ്പുഴ, ഷെമീർ പാനൂർ എന്നിവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

![]()
