പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെ അന്തരിച്ചു. പ്രായം 69. ഡയാലിസിനായി കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹം അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.22ന് മരണപ്പെട്ടു.
നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സാമൂഹികവും ഹാസ്യപരവുമായ വിചാരണയെ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളിലൂടെയായിരുന്നു. ഒരു നടനെന്നതിലപരം, ഒരു ചിന്തകനായും എഴുത്തുകാരനായും ശ്രീനിവാസൻ മലയാള മനസാക്ഷിയെ ഭേദിച്ച വ്യക്തിത്വമാണ്.
ഇദ്ദേഹത്തിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിനായി സൂക്ഷിച്ചിരിക്കുന്നു. അന്തിമ ചടങ്ങുകളുടെ വിശദവിവരം പിന്നീട് അറിയിക്കും.
ജി സി സി ടൈംസിന്റെ ആദരാഞ്ജലികൾ
![]()
