റിയാദ് : റിയാദിലെ തൃശൂർ ജില്ലക്കാരുടെ സാംസ്കാരിക ജീവ കാരുണ്യ കൂട്ടായ്മയായ തൃശൂർ ജില്ല കൂട്ടായ്മ അറബ് സാസ് കാർഗോ യുടെ സഹകരണത്തോടെ പുറത്തിറക്കുന്ന പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു . ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ അറബ് സാസ് മാനേജിങ് ഡയറക്ടർ രാജു തൃശ്ശൂരിനു നൽകി പ്രകാശനം ചെയ്തു . ചടങ്ങിൽ കൂട്ടായ്മ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് സോണറ്റ് കൊടകര സെക്രട്ടറിമാരായ ജിജു വേലായുധൻ , ബാബു രാമചന്ദ്രൻ , ട്രഷറർ അനിൽ മാളിയേക്കൽ കേന്ദ്രകമ്മറ്റി അംഗങ്ങളായ ഡേവിഡ് മാങ്ങൻ , കുമാർ കിള്ളിമംഗലം , രഘുനന്ദൻ , അനിൽ കുന്നംകുളം സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ജയരാജ് വടക്കേകാട് , ജോയ് കരുവന്നൂർ , രതീഷ് , സോണി പാറക്കൽ ,ബത്ത ഏരിയ ആക്ടിങ് പ്രസിഡന്റ് മുസ്തഫ പുന്നിലത്ത് , ജോയ് ഔസെഫ് ഓൾഡ് സനയ പ്രസിഡന്റ് ബാലൻ സൂക്മക്ക , സുലൈ ഏരിയ ജനറൽ സെക്രട്ടറി രാജീവ് , മലസ് ഏരിയ പ്രസിഡന്റ് ജമാൽ ചിറക്കൽ എന്നിവർ സംബന്ധിച്ചു .
![]()
