റിയാദ്: അല്‍ ഷബാബ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച കൊല്ലം മേലില സ്വദേശി സന്തോഷ് കുമാറിന്റെ (55) മൃതദേഹം നാട്ടില്‍ സംസ്കരിച്ചു. റിയാദില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശുമേസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വിധിക്ക് കീഴടങ്ങിയത്.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിഭാഗത്തിന്റെയും ആലപ്പുഴ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിന്റെയും നേതൃത്വത്തിൽ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
![]()
