റിയാദ് :പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ചാപ്റ്ററിന്റെ രണ്ടാം വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സാഹിത്യകാരൻ ആലങ്കോട് ലീലകൃഷ്ണൻ, ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ്,കൂട്ടായ്മയുടെ ഗ്ലോബൽ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ആടാട്ട് വാസുദേവൻ എന്നിവർക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
പ്രസിഡന്റ് അൻസാർ നൈതല്ലൂർ, ഉപദേശക സമിതി ചെയർമാൻ സലീം കളക്കര, ജനറൽ സെക്രട്ടറി കബീർ കാടൻസ്,ട്രഷറർ ഷമീർ മേഘ, പ്രോഗ്രാം കോർഡിനേറ്റർ ആഷിഫ് മുഹമ്മദ്, പബ്ലിസിറ്റി ചെയർമാൻ ലബീബ്, ജനസേവനം ചെയർമാൻ എം എ ഖാദർ,ഷംസു പൊന്നാനി, അർജീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്ന് വൈകിട്ട് 3 മണി മുതൽ ഡൽഹി പബ്ലിക് സ്കൂളിൽ ആണ് “അഹ്ലൻ പൊന്നാനി” എന്ന മെഗാ ഇവന്റ് നടക്കുന്നത്.
പ്രമുഖ ഖവാലി ഗായകൻ ജാഫർ ആഷിക് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും. കുട്ടികൾക്കായി ക്ലേ മോഡലിംഗ് , വനിതകൾക്കായി പായസ മത്സരം, കുരുന്നോത്സവം എന്ന ശീർഷകത്തിൽ കുട്ടികളുടെ കലാപരിപാടികൾ , പി സി ഡബ്ലിയു എഫ് അംഗങ്ങളുടെ മ്യൂസിക് ഷോ , ബിസിനെസ്സ് രംഗത്ത് പ്രഗൽഭരായവരെയും 30 വർഷം പൂർത്തിയാക്കിയ പൊന്നാനിക്കാരായ പ്രവാസികളെയും ആദരിക്കൽ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽ പരിപാടികൾ അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
