റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗർണാദ ഇസ്ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
മുഹമ്മദ് സുലൈമാൻ (പ്രസിഡന്റ്), മുഹമ്മദ് റനീഷ്, അമീൻ അൽഹിക്ക്മി,അബുബക്കർ (വൈസ് പ്രസിഡന്റുമാർ) നബീൽ മഹ് മൂദ് (സെക്രട്ടറി), നസീം, ഷെഫീഖ് ഹംസ (ജോയിന്റ് സെക്രട്ടറിമാർ) നബീൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. കേന്ദ്ര കൗൺസിലർമാരായി ഷെഫീഖ് ഇബ്രാഹിം എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി നസീം (ക്യു എച്ച് എൽ സി), റനീഷ് തൃശൂർ (പുണ്യം) ഷെഫീഖ് ഇബ്രാഹിം (ക്രിയേറ്റീവ് ഫോറം ), സുധീർ (പീസ് റേഡിയോ), ഷെഫീഖ് ഹംസ (നിച്ച് ഓഫ് ട്രൂത്), അമീൻ അൽഹിക്മി (ദഅവാ), ഷെജീർ (യൂത്ത് ) എന്നിവരെയും തെരെഞ്ഞെടുത്തു.
ഏരിയ പ്രതിനിധി സംഗമത്തിൽ ഉമർ ഷെരീഫ് നബീൽ മഹമൂദ്, മുഹമ്മദ്, റെനീഷ്,ഷഫീക് തുടങ്ങിയവർ സംസാരിച്ചു.
![]()
