റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ മെമ്പേഴ്സിനും ഫാമിലിക്കും വേണ്ടി “EDPA ഫാമിലി ടൂർ 2025” എന്ന പേരിൽ വൺഡേ ടൂർ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ ട്രിപ്പിൽ പങ്കെടുത്തു. റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട ടീം ഖസബ് ഉപ്പു പാടം, ശഖ്റ ഡിസ്സേർട്ട്, തർമിദ ഒയാസിസ് ഫോർട്ട്, മരാത് ഹിൽ പാർക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
കോർഡിനേറ്റർ സഹൽ പെരുമ്പാവൂരിന്റെ നേത്രത്വത്തിൽ ഓർഗനൈസ് ചെയ്ത വൺഡേ ട്രിപ്പ്, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി. യാത്രയിൽ ഉടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് നൽകിയ വിവരണങ്ങളും, ക്വിസ് പ്രോഗ്രാമും, കലാ പരിപാടികളും സഞ്ചാരികൾക്ക് ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരനുഭവമായി.
സംഘടനാ ഭാരവാഹികളായ കരീം കാനാമ്പുറം, സുഭാഷ് അമ്പാട്ട്, അമീർ കാക്കനാട്, മുഹമ്മദ് ഉവൈസ്, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, ഷുക്കൂർ ആലുവ, ഗോപകുമാർ പിറവം, നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലെമഠം, നൗറീൻ ഷാ, സഫ്ന അമീർ, കാർത്തിക സനീഷ്, സ്വപ്ന ഷുക്കൂർ, ലിയ ഷജീർ, സുജ ഗോപകുമാർ എന്നിവരും, എക്സിക്യൂറ്റീവ് മെമ്പർമാരായ ജൂബി ലൂക്കോസ്, സനീഷ്, കുഞ്ഞുമുഹമ്മദ്, സക്കീർ, ഷജീർ, സാജു ദേവസ്സി, ജോജോ, നബീൽ, ഹിലാൽ എന്നിവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.

![]()
