തിരുവനന്തപുരം: മുപ്പതാമത് അന്താരാഷ്ട്ര ചലചിത്ര മേളക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. കനകകുന്ന് നിശഗ്രന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാംസ്കാരിക വകുപ്പ് മന്ത്രി ചെറിയാൻ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ആയിരക്കണക്കിന് സിനിമ പ്രേമികൾക്ക് മുമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമ സംവിധയകർ മുപ്പത് വിളക്കുകൾ തെളിച്ച് ഉത്ഘാടനം മനോഹരമാക്കി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഡിസംബർ 12 മുതൽ 19 വരെയാണ് ചലചിത്ര മേള നടക്കുന്നത്. ഇന്ത്യൻ സിനിമയിലേയും ലോക സിനിമയിലേയും പ്രമുഖർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

![]()
