ദമ്മാം: പ്രവാസി വെൽഫയർ സൗദി അറേബ്യ ദമ്മാം റീജിയണൽ കമ്മിറ്റിയുടെ 2026-ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ തയ്യാറാക്കിയ കലണ്ടർ ദമ്മാമിലെ റോസ് ഗാർഡൻ ഹാളിൽ നടന്ന ചടങ്ങിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി കണ്ണൂർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
അബീർ മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ അനീഷിനും മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ അനസ് റഹിമിനും കലണ്ടറിന്റെ ആദ്യ പ്രതി കൈമാറിക്കൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്.
ചടങ്ങിൽ പ്രവാസി വെൽഫയർ റീജിയണൽ കമ്മിറ്റി സെക്രട്ടറി ജമാൽ പയ്യന്നൂർ, ഉബൈദ് മണാട്ടിൽ , ഷബീർ ചാത്തമംഗലം, സമീഹുള്ള, തുടങ്ങിയവർ നേതൃത്വം നൽകി. റീജിയണൽ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
![]()
