റിയാദ്: റിയാദ് അൽ നസീമിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന താനൂർ പുൽപറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലി (50) ഹൃദയാഘാതം മൂലം സ്വകാര്യ ആശുപത്രിയിൽ മരണപെട്ടു.ചോലക്കം തടത്തിൽ മൂസ ആയിശുമ്മു ദമ്പതികളുടെ മകനാണ്.
ഹാജറ,റംല എന്നിവർ ഭാര്യമാരാണ് .മക്കൾ: ശിബിൽ റഹ്മാൻ,സഹീറ,നസീറ,ജസീറ.മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടി യുള്ള നടപടികൾ കുടുംബത്തിന്റെ നിർദേശപ്രകാരം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിഭാഗം ചെയ്യുന്നു.
![]()
