അജ്മാൻ : യു.എ.ഇ അറബ് സിലബസ് പ്ലസ് ടു പരീക്ഷയിൽ ഒന്നാമനായി മലയാളി വിദ്യാർത്ഥി. കൊല്ലം ഓച്ചിറ സ്വദേശി ഇബ്രാഹിം ഹസ്സൻ ആണ് 98.21 ശതമാനം മാർക്ക് നേടി യു.എ.ഇ അറബ് സിലബസ് പ്ലസ് ടു പരീക്ഷയിൽ ദേശീയ ടോപ്പർ പട്ടികയിൽ ഇടം നേടിയത്. ഇതിനു പിന്നാലെ പഠന മികവിനുള്ള ഗോൾഡൻ വിസയും സ്വന്തമാക്കിയിരിക്കുകയാണ് ഇബ്രാഹിം ഹസ്സൻ.
അജ്മാനിലെ അൽ ഹിക്മ സ്കൂളിൽ നിന്നാണ് ഇബ്രാഹിം ഹസ്സൻ പരീക്ഷ എഴുതിയത്. മലയാളി വിദ്യാർത്ഥികൾ വിരളമായി മാത്രം തിരഞ്ഞെടുക്കാറുള്ള അറബ് സിലബസ് പ്ലസ് ടു പരീക്ഷയിലെ മലയാളിയുടെ മുന്തിയ വിജയം സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രശംസക്ക് കാരണമാകുന്നുണ്ട്.
![]()
