തൃശൂർ : മുള്ളൂർക്കര
എൻ എസ് എസ് ഹൈസ്കൂളിലെ കായിക വിദ്യാർത്ഥികൾക്കായി 1986/87 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഫുട്ബാൾ പോസ്റ്റുകളും വോളിബാൾ പോസ്റ്റുകളും സ്കൂൾ അധികൃതർക്ക് കൈമാറി.ഫുട്ബോൾ,വോളിബോൾ കളിക്കാർക്ക് ഏറ്റവും പ്രധാന ആവശ്യമായിരുന്ന ഫുട്ബാൾ പോസ്റ്റുo വോളിബോൾ പോസ്റ്റും എന്ന വിദ്യാർത്ഥികളുടെ ചിരകാല സ്വപ്നം ആണ് 1986/87 വർഷകാല പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ യാഥാർഥ്യം ആക്കാൻ കഴിഞ്ഞിരിക്കുന്നതെന്നു സ്കൂളിലെ പ്രധാന അധ്യാപിക വീണ ടീച്ചർ പറഞ്ഞു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ. സൗമ്യ പി സുശീൽ ചടങ്ങിന് മുഖ്യഥിതി ആയിരുന്നു.ഈ സ്കൂളിലെ മറ്റുള്ള പൂർവ്വ വിദ്യാർത്ഥികൾക്കും ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനവും മാതൃകയും ആകട്ടെ എന്നു പൂർവ്വവിദ്യാർത്ഥിയും പി ടി എ ഭാരവാഹിയും കൂടി ആയ സി എം ഷംസുദ്ധീൻ പറഞ്ഞു.
നമ്മൾ പഠിച്ച സ്കൂളിനേ നമ്മൾ മറന്നില്ല എന്ന് മാത്രമല്ല നമ്മുടെ ഭാവി തലമുറയ്ക്കു കായിക രംഗത്ത് വളർന്നു വരുവാനുള്ള പ്രോത്സാഹനവും ഒപ്പം എൻ എസ് എസ് ഹൈസ്കൂൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കായിക രംഗത്ത് ഉയരങ്ങളിൽ എത്തട്ടെ എന്നും പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ച സുരേഷ് ശങ്കർ പറഞ്ഞു.
യോഗത്തിന് പൂർവ്വ വിദ്യാർത്ഥി രവി കപ്പാരത്ത് സ്വാഗതവും കായിക അധ്യാപകൻ മുരളീധരൻ നന്ദിയും പറഞ്ഞു.1986/87 ബാച്ചിനെ പ്രതിനിധീകരിച്ചു കൊണ്ട് സതീശൻ,റഷീദ്,
ഉമ്മർ,മോഹനൻ,ബാലചന്ദ്രൻ,എന്നിവർ പങ്കെടുത്തു.
യോഗത്തിന് ശേഷം സ്കൂളിലെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിദ്യാർത്ഥികളുടെ പ്രദർശന ഫുട്ബോൾ മത്സരവും നടന്നു.
![]()
