ന്യൂഡൽഹി : പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നേതാക്കളുടെ യോഗം ഇന്ന്.
മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഒരുമിച്ചു എടുക്കണ്ട നിലപാടുകൾ ചര്‍ച്ച ചെയ്യും. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തിരിക്കേയാണ് യോഗം. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം.
![]()
