റിയാദ്: എസ്ഐആര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം സംബന്ധിച്ച് റിയാദിലെ മുഖ്യധാരാ മുസ്ലിം സംഘടനാ ഭാരവാഹികള്‍ക്കായി ബോധവല്‍ക്കരണ സംഗമം നടത്തി മുസ്ലിം സംഘടനകളുടെ പൊതുവേദി മുസ്ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി.
കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഉസ്മാന് അലി പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ബിഎല്ഓമാരെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ധൃതിപിടിച്ച് നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് പിന്നില്‍ ഗൂഢമായ ഉദ്ദേശങ്ങളുണ്ടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ വിഷയം അവതരിപ്പിച്ചു. സംശയനിവാരണവും നടത്തി. കണ്‍വീനര്‍ റഹ്മത്തെ ഇലാഹി നദ്വി സ്വാഗതവും ഖലീല്‍ അബ്ദുല്ല ഖിറാഅത്തും നിര്‍വ്വഹിച്ചു. സദസ്സിന്റെ സംശയ നിവാരണത്തിന് ശേഷം അഡ്വ. അബ്ദുല്‍ ജലീല്‍ സമാപന പ്രഭാഷണംനടത്തി.
![]()
