ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജണൽ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
പ്രവാസ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും ഓണക്കാലത്തിന്റെ സാംസ്കാരിക പൈതൃകവും, അനുഭവങ്ങളുടെ വെളിച്ചത്തിൽ സമന്വയിപ്പിച്ച കൃതികളാണ് മത്സരത്തിന് ലഭിച്ചതിൽ അധികവുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ഗൾഫ് മണലാരണ്യത്തിൽ നിന്നും നാടിനേയും, ഓണത്തെയും , പഴയ ഓണക്കാല അനുഭവങ്ങളേയും ഹൃദയത്തിലേറ്റി എഴുതിയ രചനകളിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ല .
ഭാഷയുടെ ലാളിത്യവും, രചനയുടെ ഘടനയും, സാഹിത്യ പരമായ അവതരണങ്ങളും ,കൊണ്ട് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കൃതികളും പ്രശംസക്ക് അർഹമായതാണെന്ന് ജഡ്ജിങ് കമ്മിറ്റി അറിയിച്ചു.
വിജയികൾ :

ഒന്നാം സ്ഥാനം: സാബു മേലതിൽ, അൽ ഖോബാർ
“കണ്ണനോണം; കലയോണം”
ഓണക്കാലത്തിന്റെ ഭാവനാത്മകതയെ അനുഭവവുമായി സമന്വയിപ്പിച്ച് സാഹിത്യത്തിന്റെ കണ്ണിലൂടെ പുനർസൃഷ്ട്ടിച്ച വ്യത്യസ്തമായ അവതരണമായിരുന്നു ഈ രചനയെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത് .

രണ്ടാം സ്ഥാനം: നൈസി സജാദ്, റിയാദ്
“ഓർമ്മകളിലെ ഓണക്കാലം”
ബാല്യത്തിന്റെ മിഴിവും നാടോടി ഓണത്തിന്റെ ഓർമ്മകളും കോർത്തിണക്കിയ ഹൃദയസ്പർശിയായ രചന .

മൂന്നാം സ്ഥാനം: അശ്വതി സുരേന്ദ്രൻ,ദമ്മാം
“മണലാരണ്യത്തിലെ ഗൃഹാതുരത”
പ്രവാസ മണൽപ്പരപ്പിൽ നിന്നും ജന്മനാടിന്റെ മിഴിവ് തേടുന്ന രചന മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രവാസി സമൂഹത്തിന്റെ സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇനിയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി കണ്ണൂർ പറഞ്ഞു.
ഉപന്യാസ മത്സര വിഭാഗം കൺവീനർ സഈദ് ഹമദാനിയും , മലയാള അധ്യാപിക ഷെജില ജോഷിയുമായിരുന്നു മൂല്യ നിർണ്ണയ വിഭാഗത്തിൽ ഉണ്ടായിരുന്നത്.
ബിജു പൂതക്കുളം , ജോഷി ബാഷ, സുബൈർ പുല്ലാളൂർ, ശരീഫ് കൊച്ചി , മെഹബൂബ് , അബ്ദുല്ല എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി .
![]()
