റിയാദ്: സ്വാതന്ത്ര്യ സമര സേനാനിയും കെ പി സി സി പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 80-ാമത് ചരമവാർഷികം ബത്ത ലൂഹാ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ റിയാദ് ,മോഡേൺ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹത്തിൻറെ മതേതര കാഴ്ചപ്പാടുകൾ അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗഉജ്ജ്വലമായ പ്രവർത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു കൊണ്ട് നിർണായകമായ പങ്കിനെക്കുറിച്ചും ചരിത്രങ്ങളെ കുറിച്ചും സംസാരിച്ചു.
ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് അൻസായി ഷൗക്കത്തിന്റെ ആമുഖപ്രസംഗത്തോടുകൂടി തുടങ്ങിയ അനുസ്മരണയോഗത്തിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര യോഗം ഉദ്ഘാടനം ചെയ്തു .
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗം യഹ്യ കൊടുങ്ങല്ലൂർ, ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി രാജു തൃശ്ശൂർ, മലപ്പുറം ജില്ല കമ്മിറ്റി മീഡിയ കൺവീനർ അലി അഹമ്മദ് ആസാദ് വെട്ടിയാടാൻ,സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷുക്കൂർ ആലുവ, റിയാദ് മീഡിയാ ഫോറം ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത് വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ ,നവാസ് വെള്ളിമാടുകുന്ന് ,രഘുനാദ് പറശ്ശിനിക്കടവ്, സലിം അർത്തിയിൽ, മുഹമ്മദാലി മണ്ണാർക്കാട് ,റഫീഖ് വെമ്പായം ,കരീം കൊടുവള്ളി ,രാജു പാപ്പുള്ളി, അമീർ പട്ടണം .ഹക്കീം പാലക്കാട് ,റഫീഖ് പട്ടാമ്പി, സൈനുദ്ദീൻ, വിവിധ ജില്ലാ പ്രസിഡണ്ടുമാരായ ബഷീർ കോട്ടയം ,സന്തോഷ് ബാബു കണ്ണൂർ ,ഉമ്മർ കോഴിക്കോട്, റിജോ ഡൊമിനിക് എറണാകുളം, മൊയ്തു പാലക്കാട് ,സിദ്ദീഖ് കല്ലുപറമ്പൻ മലപ്പുറം, ഷിജു വയനാട്, റഫീഖ് പട്ടാമ്പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിക്ക് മാത്യു സിറിയക് ഗഫൂർ ചെന്ത്രാപ്പിന്നി ജോയ് ഔസേപ്പ് സൈഫ് മുസ്തഫ ഷാനവാസ് മജീദ് മതിലകം ലോറൻസ്. ഹാരിസ്. ഷംസു .സഞ്ജു അബ്ദുൽസലാം സുലൈമാൻ എന്നിവർ നേതൃത്വം നൽകി ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും രേഖപ്പെടുത്തി.
![]()
