ബെംഗളൂരു: പത്തനംതിട്ട സ്വദേശികളായ നഴ്സിങ് വിദ്യാർത്ഥിനികൾ ട്രെയിന്‍ തട്ടി മരിച്ചു.തിരുവല്ല കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ്-സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ് (21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
പാളം മുറിച്ചു കടക്കുമ്പോള്‍ അപകടത്തില്പ്പെടുകയായിരുന്നുവെന്ന്് സംശയിക്കുന്നു.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും.
![]()
