റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (PPAR) അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി “PPAR ഫാമിലി ടൂർ 2025” എന്ന പേരിൽ എന്ന പേരിൽ വൺഡേ ട്രിപ്പ് സംഘടിപ്പിച്ചു. യുനെസ്കോ പൈതൃക നഗരമായ ദിരിയ്യ, മനോഹരമായ അൽ ഉയൈന പാർക്ക്, സാദുസ് ഹെറിറ്റേജ് വില്ലേജ്, അതിസുന്ദരമായ സാദുസ് ഡാം, പ്രകൃതിയുടെ അത്ഭുതമായ ഹിഡൻ കേവ്, ലോകത്തിന്റെ അരികെന്നറിയപ്പെടുന്ന എഡ്ജ് ഓഫ് ദ വേൾഡ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. സഞ്ചാരികൾക്ക് അറിവും വിനോദവും സമന്വയിച്ച സമഗ്രമായ അനുഭവമായി ഈ യാത്ര മാറി.
കോർഡിനേറ്റർമാരായ അലി വാരിയത്ത്, മജീദ് പാറക്കൽ, പ്രസിഡന്റ് സാജു ദേവസ്സി, സെക്രട്ടറി കുഞ്ഞു മുഹമ്മദ് ചുള്ളിക്കാടൻ എന്നിവരുടെ നേത്രത്വത്തിൽ നടത്തിയ ഏകദിന യാത്ര അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായി മാറി. യാത്രാമധ്യേ സന്ദർശിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രവും പ്രത്യേകതകളും സംബന്ധിച്ച് കരീം കാനാമ്പുറം അവതരിപ്പിച്ച വിവരങ്ങൾ യാത്രികരെ കൂടുതൽ അറിവിലേക്കും ആസ്വാദ്യത്തിലേക്കും നയിച്ചു. കൂടാതെ യാത്രയിൽ സംഘടിപ്പിച്ച ക്വിസ് പരിപാടിയും, സിയാവുദ്ധീന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളും സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.
ഹാരിസ് മേതല, മിഥുലാജ്, അഷ്കർ, സ്വാലിഹ്, അബ്ദുൽ ജലീൽ, അബ്ദുൽ റഹീം, ഷിനാജ് പറമ്പിൽ, ജിഷ്ണു, റഹീം വടക്കൻ, അഭിജിത്, ഷാരോൺ, സഫറുദീൻ തുടങ്ങിയവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.

![]()
