റിയാദ്: മുൻ ഫോർക ചെയർമാൻ സത്താർ കായംകുളത്തിന്റെ രണ്ടാം വർഷത്തെ അനുസ്മരണ യോഗം മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്ക-റിയാദ് സംഘടിപ്പിച്ച യോഗത്തിൽ ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്ത ചടങ്ങിൽ റിയാദിലെ സാമൂഹ്യ, രാഷ്ട്രീയ, കലാ സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.
ചടങ്ങിൽ ഡോ. ജയചന്ദ്രൻ, ഫോർക വൈസ് ചെയർമാനും മീഡിയ കൺവീനറുമായ ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, എൻ ആർ കെ പ്രതിനിധി ക്ളീറ്റസ്സ്, അഡ്വ. ജലീൽ, ബഷീർ കോട്ടയം, നസീർ കേളി, സലീം ആർത്തിൽ, സുരേഷ് ശങ്കർ, നിയാസ് പാനൂർ,കായംകുളം പ്രവാസി അസോസിയേഷൻ ജനറൽ സെക്രെട്ടറി ഷിബു ഉസ്മാൻ, നസ്റുദ്ധിൻ വി. ജെ, കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ഷാജി മഠത്തിൽ, ബാബു, നാസർ വലപ്പാട്, ഷംനാദ് കരുനാഗപ്പള്ളി, നസീർ കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജലീൽ ആലപ്പുഴ, പീറ്റർ, നസീർ, മജിദ്, വിനോദ് മഞ്ചേരി, കരീം, മജീദ്, ഹാഷിം ആലപ്പുഴ, സുരേഷ് ശങ്കർ, ഷമീർ റായ്ബത്, റഷീദ്, അസ്ലം, അസീസ് കടലുണ്ടി, നിസാർ കായംകുളം, ഷാജഹാൻ ചാവക്കാട്, സുരേന്ദ്രൻ (എൻ ആർ കെ ) എന്നിവർ സത്താർ കായംകുളത്തെ അനുസ്മരിച്ച് സംസാരിച്ചു.
ചടങ്ങിൽ ആമുഖ പ്രഭാഷണം ഗഫൂർ കൊയ്ലാണ്ടിയും ഫോർക ആക്റ്റിംഗ് കൺവീനർ അലക്സ് കൊട്ടാരക്കര സ്വാഗതവും, ട്രഷറർ ജിബിൻ സമദ് കൊച്ചി നന്ദിയും പറഞ്ഞു.
![]()
