റിയാദ്: മദീനക്കടുത്ത് ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 42 മരണം.
മക്കയില്‍ നിന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്നി ബാധയില്‍ ബസ്സിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 40 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് പ്രാഥമിക വിവരം. തെലുങ്കാനയിലെ വിവിധ ജില്ലകളിലുളളവരാണ്അപകടത്തില്പെട്ടത്. ഹൈദരാബാധില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ മക്കയിലെത്തിയത് എന്നറിയുന്നു. സിവിൽ ഡിഫൻസ് അപകട സ്ഥലത്ത് രക്ഷ പ്രവർത്തനം നടത്തി. ഭൂരിഭാഗം മൃതദ്ദേഹങ്ങളും കത്തിക്കരിഞ്ഞ അവസ്ഥയിലാണ്.
![]()
