കായംകുളം : പ്രാദേശിക പത്ര പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലയിൽ വഞ്ചന ദിനാചരണം സംഘടിപ്പിച്ചു.
കായംകുളം നഗരം ചുറ്റിയ പ്രകടനത്തിന് ശേഷം പാർക്ക് മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം താജുദീൻ ഇല്ലിക്കുളം, മേഖല ട്രഷറർ സതീശ് കുമാർ , ഭാരവാഹികളായ വാഹിദ് കൂട്ടേത്ത് , സാജൻ ഫിലിപ്പ്, ബദർ കേരള , ദീപക് രാജ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അജീർ യൂനുസ്, അംജദ് , രാകേഷ് , അനസ് ഇർഫാനി , പ്രദീപ് എന്നിവർ നേതൃത്വം നൽകി.
![]()
