റിയാദ് : റിച്ചൂസ് ബാനറിൽ സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെ രചനയിൽ പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നൽകുന്ന മാപ്പിള പാട്ട് “എന്റെ ഇഷ്ഖ് മദീന” എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
അൽ മദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഖമർബാനു ടീച്ചർ,ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, അലക്സ് കൊട്ടാരക്കര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. അസ്ലം പാലത്ത്,റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ,സുധിർ കുമ്മിൾ ,ബിനോയ് നൂറാ കാർഗോ, അബ്ദുൽ അസീസ് പവിത്ര, ഉമർഅലി, ഖാലിദ് അൽ മദീന, സജീർ സമദ്, മനാഫ് മണ്ണൂർ, റഫീഖ് സ്നേഹ തീരം, ബാബു പട്ടാമ്പി,ജിഷ മജീദ്, ബനൂജ് പുലത്ത്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഈ ആൽബത്തിന് മനോഹരമായി ശബ്ദം നൽകുന്നത് ബംഗാളിൽ നിന്നും കേരളത്തിലെത്തി സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഫാത്തിമ ഹവ്വയാണ്.
സംവിധാനം ചെയ്യുന്നത് അഷ്റഫ് കെ പി പത്തിനാറ്ങ്ങൽ ആണ് . പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ത്രീ ഐസ് മീഡിയ ആണ്.
സജീർ സമദ്, ബനൂജ്,റഫീഖ്, ബാബു കൈപ്പൻചേരി,റിജോസ്, സ്ജീർസമദ്, ബനൂജ്, ഫസീർ കണ്ണൂർ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
![]()
