പത്തനംതിട്ട: ശബരിമല സ്വര്‍ണപാളി കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന അറസ്റ്. കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് വൈദ്യപരിശോധനക്ക് ശേഷം ഇദ്ദേഹത്തെ റാന്നി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.
കേസില്‍ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് സ്പോണ്‍സറുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം
![]()
